ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 16 വയസുള്ള അതിജീവിതയെ മൊബൈൽ ആപ്പ് ആയ സ്നാപ്പ് ചാറ്റിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും മെസേജുകൾ അയച്ച് പരിചയപ്പെട്ട പ്രതി സ്നേഹം നടിച്ചും വീട്ടിലേക്ക് വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും അതിജീവിതയുടെ വീഡിയോകൾ അയച്ച് വാങ്ങിയിരുന്നു.
തുടർന്ന് ഒരു ദിവസം രാത്രിയിൽ അതിജീവിതയുടെ വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ച് കയറിയ പ്രതി അതിജീവിതയുടെ വീഡിയോകൾ പ്രതിയുടെ കൂട്ടുകാർക്കും അതിജീവിതയുടെ സ്കൂൾ ഗ്രൂപ്പിലേക്കും അയക്കുമെന്നും പറഞ്ഞും വാതിൽ തുറന്നില്ലെങ്കിൽ ചവിട്ടിപൊളിക്കും എന്ന് പറഞ്ഞും ഭീഷണിപ്പെടുത്തിയതിൽ പേടിച്ച് പുറത്തിറങ്ങിയ അതിജീവിതയെ പ്രതി ശരീരത്തിൽ സ്പർശിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. ഈ സംഭവത്തിന് അതിജീവിത ഇരിങ്ങാലക്കുട വനിതാ സെല്ലിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഈ കേസ്സിലെ പ്രതിയായ പത്തനംതിട്ട തിരുവല്ല കമ്മലത്തകിടി സ്വദേശി പാണംകാലയിൽ വീട്ടിൽ സച്ചു 25 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തിരുവല്ലയിലുള്ള വീട്ടിൽ നിന്നും പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ജിനേഷ് കെ ജെ, എസ് ഐ കൃഷ്ണപ്രസാദ് എം ആർ, ജി എസ് ഐ പ്രീജു ടി പി, ജി എസ് സി പി ഒ മാരായ ജീവൻ ഇ എസ്, കമൽകൃഷ്ണ, ഉമേഷ് കൃഷ്ണൻ, സി പി ഒ ഷാബു എം എം എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
