എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ പൊതുജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ വികസന സദസ്സ് സംഘടിപ്പിച്ചു. സദസ്സിന്റെ ഉദ്ഘാടനം ഇ. ടി. ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് റിസോഴ്സ് പേഴ്സൺ ഐ പി പീതാംബരൻ, ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി കെ വി സനീഷ് എന്നിവർ അവതരണം നടത്തി.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ആർ നിഖിൽ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം എസ് നിഖിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി തിലകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
