NCT
KeralaNewsThrissur News

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ കയ്പമംഗലം സ്വദേശി പിടിയിൽ.

കൊടുങ്ങല്ലൂർ : അഴീക്കോട് മരപ്പാലം സ്വദേശി തട്ടാരുപറമ്പിൽ വീട്ടിൽ അക്ഷയ് 23 വയസ് എന്നയാളെ ഒന്നാം പ്രതിയുടെ കൊട്ടിക്കൽ ഉള്ള വീട്ടിലെ മുറിയിൽ തടങ്കലിൽ വെച്ച് അക്ഷയുടെ കൈവശമുണ്ടായിരുന്ന 65000/- രൂപയോളം വില വരുന്ന മൊബൈൽ ഫോണും, 200/- രൂപയും ബലമായി പിടിച്ചു വാങ്ങിയും, ഒന്നാം പ്രതിയും രണ്ട് കൂട്ടാളികളും ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും

കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസ്സിലെ പ്രതിയായ കൈപ്പമംഗലം സ്വദേശി തിണ്ടിക്കൽ വീട്ടിൽ ഹസീബ് 28 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പ്രതിയുമായി തെളിവെടുപ്പ് നടത്തിയതിൽ പ്രതിയുടെ വീട്ടിൽ നിന്നും അക്ഷയ് യിൽ നിന്നും കവർച്ച ചെയ്ത മൊബൈൽഫോണും 200 രൂപയും ഭീഷണിപ്പെടുത്താൻ ഉപ.യോഗിച്ച കത്തിയും കണ്ടെടുത്തു.

14-10-2025 തിയ്യതി ഉച്ചക്ക് 03.00 മണിയോടെ അക്ഷയ് യുടെ ഇൻസ്റ്റാഗ്രാമിലേക്ക് ഹസീബ് മെസേജ് അയച്ച് ഫോൺ നമ്പർ അയച്ച് കൊടുക്കാൻ പറയുകയും തുടർന്ന് അക്ഷയ് യുടെ ഫോണിലേക്ക് വിളിച്ച് അസഭ്യം പറയുകയും കൊട്ടിക്കലുള്ള ഹസീബിന്റെ വീട്ടിലേക്ക് ചെന്നില്ലെങ്കിൽ അക്ഷയ് യുടെ വീട്ടിലേക്ക് തോട്ട എറിയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് രാത്രി 09.20 മണിയോടെ കൊട്ടിക്കൽ അമ്പലത്തിന് സമീപത്ത് വന്ന് ബസിറങ്ങിയ അക്ഷയ് യെ 09.30 മണിയോടെ പ്രതികൾ ഹസീബിന്റെ വീട്ടിലേക്ക് എത്തിച്ചു.

റൂമിൽ വെച്ച് ആക്രമിച്ച ശേഷം രാത്രി 12.00 മണിവരെ റൂമിൽ പൂട്ടിയിട്ട് തടങ്കലിലാക്കി. ഹസീബിന്റെ ഭാര്യയും അക്ഷയും സുഹൃത്തുക്കളാണ്. ഹസീബിന്റെ ഭാര്യയുമായി അക്ഷയ്ക്ക് അവിഹിതമുണ്ടെന്ന സംശയത്താലാണ് അക്ഷയ് യെ ഹസീബും സുഹൃത്തുക്കളും ആക്രമിച്ചതെന്നാണ് അക്ഷയ് യുടെ പരാതിയിൽ പറഞ്ഞിട്ടുള്ളത്. രാത്രി 09.30 മണിയോടെ കൊട്ടിക്കലിലെ വീട്ടിലെത്തിച്ച അക്ഷയ് യെ 12.00 മണിയോടെയാണ് വിട്ടയച്ചത്.

ഹസീബ് കൈപ്പമംഗലം, മതിലകം, വലപ്പാട്, വാടാനപ്പിള്ളി, കാട്ടൂർ, കാളിയാർ എന്നീ പോലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമക്കേസുകളിലും രണ്ട് കവർച്ചക്കേസുകളിലും പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ രണ്ട് കേസുകളിലും രണ്ട് മോഷണക്കേസുകളിലും ആറ് അടിപിടിക്കേസുകളിലും നിരോധിത ലഹരി പദാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ച കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം പതിനേഴ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, എസ് ഐ മനു, ജി.എസ്.ഐ ഷാബു, സി പി ഒ വിഷ്ണു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

പുതുക്കാട് സെൻ്ററിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ തേരട്ട.

murali

അരിമ്പൂരിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു.

murali

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം; ഇന്നുമുതൽ വീണ്ടും മഴ കനക്കും.

murali
error: Content is protected !!