NCT
KeralaNewsThrissur News

പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി ചെമ്മക്കുന്നിൽ ലിന്റോയെ (40) ആണ് വീടിൻ്റെ ടെറസ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇയാൾ ടിപ്പർ ലോറി ഡ്രൈവറാണ്. വെട്ടുകേസിലെ പ്രതിയുടെ സുഹൃത്തായിരുന്നു ലിൻ്റോ.

പ്രതിയെ കണ്ടെത്താനായി ലിൻ്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാത്രിയാണ് ചാലക്കുടി പൊലീസ് ചോദ്യം ചെയ്തു വിട്ടത്. പൊലീസിൻ്റെ സമ്മർദ മൂലമാണ് ലിന്റോ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

Related posts

മാള എക്സൈസ് ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ ആക്രമിച്ചവർ പിടിയിൽ.

murali

ഇന്ന് അർധരാത്രി മുതൽ, 24 മണിക്കൂർ ദേശീയ പണിമുടക്ക്‌.

murali

ഇരിങ്ങാലക്കുടയിൽ കാറിനുള്ളിൽ 57കാരൻ മരിച്ചനിലയിൽ; കുറിപ്പും പിസ്റ്റളും കണ്ടെത്തി.

murali
error: Content is protected !!