NCT
KeralaNewsThrissur News

മാള എക്സൈസ് ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ ആക്രമിച്ചവർ പിടിയിൽ.

ഇരിങ്ങാലക്കുട : മാള എക്സൈസ് ഓഫീസിൽ കയറി അതിക്രമം കാണിക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. കുന്നത്തുകാട് പടിഞ്ചേരി വീട്ടിൽ അക്ഷയ് (24), കുന്നത്തുകാട് കടുങ്ങലിൽ വീട്ടിൽ പ്രവീൺ (33) എന്നിവരെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച്ച രാത്രി മാള വടമ എക്സൈസ് ഓഫീസിൽ മദ്യ ലഹരിയിൽ കയറി ബഹളം ഉണ്ടാക്കുകയും എക്സൈസ് ഉദ്യോഗസ്ഥരായ ഇൻസെപക്ടർ സജിത് കുമാർ, പ്രിവൻ്റീവ് ഓഫീസർ ദേവദാസ്, സിവിൽ എക്സൈസ് ഓഫീസർ സന്തോഷ് കുമാർ എന്നിവരെ മർദ്ദിക്കുകയും ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
മാള പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ കെ കെ ശ്രീനി, മുഹമ്മദ് ബാഷി, കെ വി ജസ്റ്റീൻ, സെബിൻ കുരുവിള, സീനിയർ സിപിഒ മാരായ എം സി രാജേഷ്, ഷറഫുദ്ദീൻ, അനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കുട്ടികളടക്കം 12 പേര്‍ക്ക് പരിക്ക്

murali

മാടായിക്കോണത്ത് ഭവനഭേദനം നടത്തി മൊബൈലും പണവും മോഷണം നടത്തിയ തേലപ്പിള്ളി ശക്തി റിമാന്റിൽ.

murali

കൊടകരയിൽ വയറിങ്ങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു.

murali
error: Content is protected !!