ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2025 – 26 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക വകയിരുത്തിയിരിക്കുന്നത്.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് തുക അനുവദിപ്പിച്ചതെന്നും ഇനിയും ഇരിങ്ങാലക്കുടയിലെ പൊതുവിദ്യാഭ്യാസ രംഗത്ത് നിരവധി വികസന പ്രവര്‍ത്തികള്‍ കൊണ്ടുവരുമെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. സാങ്കേതിക അനുമതികൂടി ലഭ്യമാക്കി ഉടന്‍ നിര്‍മ്മാണ പ്രവൃര്‍ത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
