NCT
KeralaNewsThrissur News

വാട്ടർ അതോറിറ്റി പൈപ്പ് മാറ്റുന്ന ജോലികൾ ആരംഭിച്ചു. : കൈപമംഗലം പള്ളിനടയിലും ചളിങ്ങാട് അമ്പലനടയിലും റോഡ് അടച്ചു.

കൈപ്പമംഗലം : കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ വാട്ടർ അതോറിറ്റി പൈപ്പ് മാറ്റുന്ന ജോലികൾ ആരംഭിച്ചു. ഇതു മൂലം കൈപ്പമംഗലം പള്ളിനടയിലും, ചളിങ്ങാട് അമ്പലനടയിലും റോഡ് അടച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് പണി ആരംഭിച്ചത്. പള്ളിനട ആർസിയുപി സ്‌കൂൾ പരിസരത്ത് നിന്നുമാണ് പണികൾ ആരംഭിച്ചിട്ടുള്ളത്.

ചെന്ത്രാപ്പിന്നി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പള്ളിനടയിലെത്തി പടിഞ്ഞാട്ട് തിരിഞ്ഞ് ദേശീയപാതയിൽ കൈപ്പമംഗലം പന്ത്രണ്ട് സെൻ്ററിൽ പ്രവേശിക്കാം, കാക്കാതുരിത്തി, ചളിങ്ങാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചളിങ്ങാട് അമ്പലനട വളവിൽ നിന്നും പടിഞ്ഞാട്ട് തിരിഞ്ഞ് കൈപ്പമംഗലം കാളമുറിയിലും പ്രവേശിക്കാം.

Related posts

പി. പത്മനാഭന് സംസ്‌കൃതത്തില്‍ പി.എച്ച് ഡി ലഭിച്ചു.

murali

സിപിഎം മറുപടി പറയണം: ഡിസിസി പ്രസിഡൻ്റ്.

murali

വീടിൻ്റെ മുകളിൽ നിന്നും വീണ് വ്യാപാരി മരിച്ചു.

murali
error: Content is protected !!