കയ്പമംഗലം : ഇന്നലെ രാത്രി ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് കയ്പമംഗലം ബോർഡ് കിഴക്ക് ഭാഗം സ്വദേശി മാമ്പറമ്പത്ത് സന്തോഷിൻ്റെ മകൻ രാഹുൽ സന്തോഷ് (27). രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം. രാഹുൽ സഞ്ചരിച്ചിരുന്ന ബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം.
മുന്നിൽപോയിരുന്ന കാറിൽ തട്ടിയ ബൈക്ക് ടോറസ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. വിദേശത്തായിരുന്ന രാഹുൽ നാല് മാസം മുൻപാണ് നാട്ടിലെത്തിയത്. കൊടുങ്ങല്ലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകീട്ട് നാല് മണിയോടെ സംസ്കാരം വീട്ടുവളപ്പിൽ നടത്തും.
