NCT
KeralaNewsThrissur News

ലൈബ്രറികള്‍ക്ക് പുസ്തക വിതരണം നടത്തി.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അംഗീതൃത ലൈബ്രറികള്‍ക്ക് പുസ്തക വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് . ശാന്തി ഭാസി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 ലക്ഷം രൂപ ചിലവഴിച്ച് പഞ്ചായത്തിലെ രജിസ്റ്റര്‍ ചെയ്ത 5 ലൈബ്രറികള്‍ക്കാണ് പുസ്തകം ലഭ്യമാക്കിയത്. വൈസ് പ്രസിഡണ്ട് രന്യ ബിനീഷ്  സ്വാഗതം പറയുകയും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സരിത ഗണേശന്‍ , സുലേഖ ജമാലു,  സബിത്ത് എ.എസ്, മെമ്പര്‍മാരായ ഷബീര്‍ അലി എ.ടി, ഷൈജ ഉദയകുമാര്‍, ശ്രീമതി.രേഖ അശോകന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ സെക്രട്ടറി ഐ പി പീതാംബരന്‍ നന്ദി രേഖപ്പെടുത്തി.

Related posts

കടലിൽ ബോട്ട് മുങ്ങി അപകടം : ബോട്ടിലുണ്ടായിരുന്ന 7 പേരെ രക്ഷപ്പെടുത്തി.

murali

വാടാനപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ.

murali

കർഷക കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

murali
error: Content is protected !!