NCT
KeralaNewsThrissur News

രാഷ്ട്രീയ ഏകതാ ദിവസ് ലഹരിക്കെതിരെ റൺ ഫോർ യൂണിറ്റിയിൽ പങ്കുചേർന്ന് തൃശൂർ സിറ്റി പോലീസ്

തൃശൂർ : രാഷ്ട്രീയ ഏകതാ ദിവസ് ആചരിക്കുന്ന ഒക്ടോബർ 31 ന് RUN AGAINST DRUGS എന്ന പ്രമേയത്തോടെ കൂട്ടയോട്ടം സംഘടിപ്പിച്ച് തൃശൂർ സിറ്റി പോലീസ് റൺ ഫോർ യൂണിറ്റിയുടെ ഭാഗമായി. തൃശൂർ സിറ്റി പോലീസ് ജില്ലയിലെ എല്ലാ സബ് ഡിവിഷനുകളും കൂട്ടയോട്ടം സംഘടിപ്പിച്ചു. തൃശൂർ സിറ്റി പോലീസ് ജില്ലയിൽ 37 സ്കൂളുകളിൽ നിന്നായി മുവ്വായിരത്തിലധികം കുട്ടികളാണ് കൂട്ടയോട്ടത്തിൽ പങ്കെടുത്തത്.

തൃശൂർ സബ് ഡിവിഷനിൽനിൽ നിന്നുള്ള കൂട്ടയോട്ടത്തിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളോടൊപ്പം അധ്യാപകരും ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റു വിഭാഗങ്ങളിലെ പ്രമുഖ വ്യക്തികളുമടക്കം 250 ഓളം പേർ പങ്കെടുത്തു. കമ്മീഷണർ ഓഫീസിൽ നിന്നും കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് ഫ്ളാഗ് ഓഫ് ചെയ്ത മാരത്തോൺ സ്വരാജ് റൌണ്ടിലൂടെ വടക്കേബസ്റ്റാൻറിലെത്തി സമീപമുള്ള ലഹരിഭീകരൻ എന്ന ശില്പത്തിനു സമീപം സമാപിച്ചു.

ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് 2025 ഒക്ടോബർ 31 ന് ദേശീയ ഏകതാ ദിനമായി രാജ്യവ്യാപകമായി ആഘോഷിക്കുന്നത്.

Related posts

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഓർഡിനറി ബസിൽ മാത്രം.

murali

ഇത്തവണത്തെത് സാധാരണ ഒരു തിരഞ്ഞെടുപ്പ് അല്ലെന്നും, രാജ്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടമാണിതെന്നും പ്രിയങ്ക.

murali

റവന്യൂ ജില്ലാ കലോത്സവം : നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുടയിൽ : സംഘാടക സമിതി രൂപീകരിച്ചു.

murali
error: Content is protected !!