NCT
KeralaNewsThrissur News

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.

തൃശ്ശൂർ : കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തമിഴ്നാട്ടിലെ കേസിൽ ഹാജരാക്കി വരുമ്പോഴാണ് രക്ഷപ്പെട്ടത്. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് രക്ഷപ്പെട്ടത്. കവർച്ച, കൊലപാതക ശ്രമം, ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ്. ജയിലിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കൈവിലങ്ങഴിച്ചു നൽകിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നീട് കാറിൽ കയറി രക്ഷപ്പെട്ടതായും സംശയം ഉണ്ട്. ഒരു വർഷം മുൻപും സമാന രീതിയിൽ ഇയാൾ രക്ഷപ്പെട്ടിരുന്നു. അന്നും തമിഴ്നാട് പോലീസിന്റെ പക്കൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. തമിഴ്നാട് പൊലീസിന്റെ ബസിൽ നിന്നാണ് ചാടിയത്. പിന്നീട് പിടിക്കപ്പെട്ടിരുന്നു. പൊലീസ് തൃശൂർ നഗരത്തിലും ജില്ലാ അതിർത്തികളിലും ഉൾപ്പെടെ വ്യാപക പരിശോധന നടത്തിവരികയാണ് .

Related posts

ആനച്ചമയ നിർമ്മാണ കലാകാരൻ പെരുമ്പിള്ളിശ്ശേരി സുധാകരൻ അന്തരിച്ചു.

murali

കുതിപ്പ് തുടർന്ന് സ്വർണം; സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്.

murali

തിരഞ്ഞെടുപ്പ്, ഉത്സവക്കാലം: ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന.

murali
error: Content is protected !!