ദേശീയപാതയിൽ ചാലക്കുടി മുരിങ്ങൂരിൽ ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കൊരട്ടി ആറ്റപ്പാടം സ്വദേശി ഗോഡ്സൺ തോമസ് (19), കൊരട്ടി അന്നനാട് സ്വദേശി പുത്തൻ കണ്ടത്തിൽ റോയിയുടെ മകൻ ഇമ്മാനുവൽ (18) എന്നിവരാണ് മരിച്ചത്. ഇന്നലെ (05.11.25) രാത്രി ഒൻപതരയോടെ മുരിങ്ങൂർ മേൽപാലത്തിൽ വെച്ചായിരുന്നു അപകടം.
എറണാകുളം ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ലോറിയുടെ പിറകിലാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചത്. യുവാക്കളുടെ മൃതദേഹങ്ങൾ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലാണ്. ലോറിയും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
