വലപ്പാട് : സ്റ്റേഷൻ റൗഡിയായ നാട്ടിക ബീച്ച് സ്വദേശി ചളിങ്ങാട്ട് വീട്ടില്‍ രാംസരോജ് 26 വയസ്സ് എന്നയാളെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്നും നാട് കടത്തി. രാം സരോജ് വലപ്പാട്, വാടാനപ്പിള്ളി പോലീസ് സ്റ്റേഷനുകളിൽ ആയി വധശ്രമ കേസിലും, കവർച്ചക്കേസിലും, സ്ത്രിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മാനഹാനിവരുത്തിയ കേസിലും, സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്ത കേസിലും അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, വലപ്പാട് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഹരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ സുബി, എന്നിവർ പ്രധാന പങ്ക് വഹിച്ചു. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.
