NCT
KeralaNewsThrissur News

തൃപ്രയാര്‍ കിഴക്കേ നട രാജവീഥിറോഡില്‍ ആന ഇടഞ്ഞോടി : ദേവി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്.

തൃപ്രയാര്‍ കിഴക്കേ നട രാജവീഥിറോഡില്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞോടി. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇടഞ്ഞോടിയ ആന വീടുകളുടെ ഗേറ്റ് തകര്‍ത്തു. നിരവധി തെങ്ങുകള്‍ മറിച്ചിട്ടു. ദേവി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവിടെയുള്ള പറമ്പില്‍ തളക്കാനായി കൊണ്ടുവന്ന ആനയാണ് ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ ഇടഞ്ഞോടിയത്. റോഡിലൂടെയും വീട്ടുപറമ്പുകളിലൂടെയും ഓടിയ ആന കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തിട്ടുണ്ട്, കാര്‍, സ്‌കൂട്ടര്‍, മതിലുകള്‍, ഗേറ്റ് എന്നിവ തകര്‍ക്കുകയും നിരവധി തെങ്ങുകള്‍ മറിച്ചിടുകയും ചെയ്തിട്ടുണ്ട്.

രണ്ട് മണിക്കൂറിലധികം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ ആനയെ എലിഫന്റ് സ്‌ക്വാഡും പാപാന്മാരും ചേര്‍ന്ന് തളച്ചിട്ടുണ്ട്. ലോറി പിന്നോട്ടെടുക്കുന്നതിനിടെ ആനയുടെ ദേഹത്ത് തട്ടിയാണ് ആനയെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു.

Related posts

ചേറ്റുവ ജി.എം. യു.പി. സ്കൂളിന്, ചേറ്റുവ മഹാത്മാ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സ്നേഹസമ്മാനം.

murali

കൊടകര കുഴൽപ്പണക്കേസ് : സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

murali

തൃപ്രയാറിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!