NCT
KeralaNewsThrissur News

വഴി അടച്ചതിൽ പ്രതിഷേധം; ഡിവൈഡർ തകർത്ത അനിൽ അക്കരക്കെതിരെ കരാർ കമ്പനിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.

തൃശൂർ – കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ ചുറ്റികകൊണ്ട് തകർത്തു മുൻ എം.എൽ.എയും, കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര. പുതിയ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മുതുവറ ശിവക്ഷേത്രത്തിലേക്ക് എതിർവശത്തുനിന്നുള്ള പ്രവേശനം പൂർണ്ണമായി തടഞ്ഞതിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് നടപടി.

ക്ഷേത്രത്തിലേക്ക് ഇരുവശത്തുനിന്നും വരുന്ന ഭക്തർക്കും പൊതുജനങ്ങൾക്കും പ്രവേശനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അടാട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേരത്തെ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു. ബന്ധപ്പെട്ട അധികാരികൾക്ക് രേഖാമൂലം പരാതിയും നൽകിയിരുന്നുവെങ്കിലും നടപടികളൊന്നും ഉണ്ടായിരുന്നില്ല.

അതിനാൽ പ്രതിഷേധത്തിന്റെ ഭാഗമായി അനിൽ അക്കര സ്വയം ഡിവൈഡർ നീക്കം ചെയ്ത് ഇടപെടുകയായിരുന്നു. “മൂന്നു ലക്ഷം രൂപ ദിവസവാടകയുള്ള മെഷീൻ ഉപയോഗിക്കാതെ റോഡിന്റെ കോൺക്രീറ്റിംഗ് കായികമായി നടത്തിയതായും ഈ റോഡ് പണിയിൽ വൻ അഴിമതിയാണ് നടന്നതെന്നും അതിന്റെ വിശദാംശങ്ങൾ പണി പൂർത്തിയായ ശേഷം പുറത്തുകൊണ്ടുവരും,” എന്നും അനിൽ അക്കര വ്യക്തമാക്കി.

അതേസമയം കോൺക്രീറ്റ് ഡിവൈഡർ ചുറ്റികകൊണ്ട് തല്ലി തകർത്ത മുൻ എംഎൽഎ അനിൽ അക്കരയ്ക്കെതിരെ പേരാമംഗലം പോലീസ് കേസെടുത്തു. കരാർ കമ്പനിയുടെ പരാതിയിലാണ് കേസടുത്തത്.

Related posts

തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി 3 മാസത്തേയ്ക്ക് നാടുകടത്തി.

murali

തൃശ്ശൂരിൽ വൻ ദുരന്തം. : മരണസംഖ്യ ഉയരുന്നു.

murali

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിത്തി വെച്ച സർക്കാർ നടപടി സ്ത്രീവിരുദ്ധമാണെന്ന് മുസ്‌ലിം ലീഗ്.

murali
error: Content is protected !!