NCT
KeralaNewsThrissur News

തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി 3 മാസത്തേയ്ക്ക് നാടുകടത്തി.

തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിച്ചിറ വില്ലേജിൽ കൂർക്കമറ്റം ദേശത്ത് താമസിച്ച് വരുന്ന പള്ളത്തേരി വീട്ടിൽ മനു (32) എന്നയാളെ കാപ്പ ചുമത്തി 3 മാസത്തേയ്ക്ക് നാടുകടത്തി.

വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ അഞ്ചും, ചാലക്കുടി പോലീസ് സ്റ്റേഷനിൽ ഒരു ദേഹോപദ്രവ കേസും അടക്കം 6 ക്രിമിനൽ കേസിലെ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി കൃഷ്ണ കുമാര്‍ ഐ പി എസ് നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് ഡി ഐ ജി ഹരിശങ്കര്‍ ഐ പി എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വെള്ളികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണൻ കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡേവിസ് പി ടി ബിജീഷ് , സ്റ്റീഫൻ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

Related posts

ചാവക്കാട് എക്സൈസിന്റെ വൻ രാസ ലഹരി മരുന്നു വേട്ട : രണ്ടുപേർ പിടിയിൽ.

murali

പെരിഞ്ഞനത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

murali

മനക്കൊടിയിൽ ജോലി സംബന്ധമായ തർക്കത്തെ തുടർന്നുള്ള ആക്രമണം : പ്രതി അറസ്റ്റിൽ.

murali
error: Content is protected !!