കൊരട്ടിയിൽ ഇരുചക്ര വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ട സംഭവത്തിലെ നിർത്താതെ പോയ വാഹനം കണ്ടെത്തി, വാഹനമോടിച്ചയാൾ പിടിയിൽ. വാഹന ഉടമയായ വിഷ്ണു സായ് പി 25 വയസ്, ധന്വന്ദരി മഠം, ചാലക്കുടി എന്നയാൾ തന്നെയാണ് ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇയാളെ വിളിച്ച് വരുത്തി ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിച്ചു.
കൊരട്ടി ജംഗ്ഷനു സമീപം വെച്ച് നാഷ്ണൽ ഹൈവേ ക്രോസ്സ് ചെയ്യുകയായിരുന്ന മുരിങ്ങൂർ ആറ്റപ്പാടം സ്വദേശി കൂട്ടാലപ്പറമ്പിൽ വീട്ടിൽ ഷാജു 54 വയസ്സ് എന്നയാളെ ഇലക്ട്രിക് സ്കൂട്ടർ ഇടിച്ചതിൽ ഗുരുതര പരിക്കേൽക്കുകയും സംഭവ ശേഷം ഇലക്ട്രിക് സ്കൂട്ടർ നിർത്താതെ പോവുകയും ഷാജുവിന് ഗുരുതര പരിക്കേൽക്കാൻ ഇടയാവുകയും ചെയ്ത സംഭവത്തിന് കൊരട്ടി പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു.
അപകടത്തിൽ വലതു കാൽമുട്ടിനു താഴെയും, വലതു ചെസ്റ്റിന് താഴെയും മുറിവും തലയിൽ ഗുരുതര പരിക്കുകൾ പറ്റിയിരുന്ന ഷാജു തലയ്ക്ക് ഏറ്റ പരിക്കിന്റെ കാഠിന്യാത്താൽ ഒക്ടോബർ 18 ന് രാവിലെ 08.30 മണിയ്ക്ക് മരണപ്പെട്ടിരുന്നു.
ഈ കേസ്സിലെ അന്വേഷണം നടത്തിയതിൽ അപകടത്തിന് ഇടയാക്കിയ വാഹനത്തിന്റെ നമ്പർ ലഭിക്കാത്തതിനാൽ വ സംഭവസമയം ആ വഴിയിലൂടെ പോയിരുന്ന സമാനമായ 83 എണ്ണം ഇലട്രിക് സ്കൂട്ടറുകളുടെ വിവരങ്ങൾ ശേഖരിച്ച് സൂക്ഷ്മമായി പരിശോധിച്ചതിലാണ് ഷാജുവിനെ ഇടിച്ച ഇളക്ട്രിക് സ്കൂട്ടർ കണ്ടെത്തിയത്.
കൊരട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അമൃത് രംഗൻ, ജി എ എസ് ഐ ഷീബ പി എൻ, സി പിഒ അമൽ ആനന്ദ് എന്നിവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.
