മിനിറ്റ്സ് നൽകാതെ അജണ്ടകൾ പാസാക്കുന്നുവെന്ന് പ്രതിപക്ഷം ആരോപണം
കോർപറേഷൻ കൗൺസിൽ യോഗം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ കലുഷിതമായി. മിനിറ്റ്സ് നൽകാതെ അജണ്ടകൾ പാസാക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം മേയറുടെ ചേംബറിന് മുന്നിൽ പ്രതിഷേധിച്ചു.
പ്രതിഷേധത്തിനിടെ മേയർ ഇറങ്ങിപ്പോകുകയും പ്രതിപക്ഷം അജണ്ട കോപ്പിയും സോഫ വിരിയും വലിച്ചെറിയുകയും ചെയ്തു. 10 കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മേയർ ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു.
