NCT
KeralaNewsThrissur News

അദ്ധ്യാപകനെ സ്കൂളിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വിദ്യാർത്ഥിയുടെ പിതാവ് അറസ്റ്റിൽ

മതിലകം : ശ്രീനാരായണപുരം പോഴങ്കാവ് സെന്ററിന് സമീപമുള്ള സെന്റ് ജോർജ് മിക്സഡ് എൽ.പി. സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന പ്രതിയുടെ മകൻ ക്ലാസ്സിൽ നിന്നും അദ്ധ്യപകരോട് പറയാതെ ഇറങ്ങിപോയതിനെ തുടർന്ന് കുട്ടിയെ സ്കൂളിലെ താൽക്കാലിക അദ്ധ്യാപകനായ ആല സ്വദേശി തയ്യിൽ വീട്ടിൽ ഭരത് കൃഷ്ണ 25 വയസ്സ് എന്നയാൾ കുട്ടിയുടെ വീട്ടിൽ പോയി തിരിച്ച് സ്കൂളിലേയ്ക്ക് കൂട്ടി കൊണ്ടുവന്നതിലുള്ള വിരോധത്താൽ

പ്രതി സ്കൂളിന്റെ ഓഫീസിലേയ്ക്ക് അതിക്രമിച്ച് കയറി ഭരത് കൃഷ്ണയുടെ മുഖത്ത് അടിച്ചും മറ്റും പരിക്കേല്പിച്ച സംഭവത്തിന് മതിലകം പോലീസ് സ്റ്റേഷനിലെടുത്ത കേസ്സിലെ പ്രതിയായ മതിലകം പോഴങ്കാവ് സ്വദേശി ചെന്നാറ വീട്ടിൽ മുത്തു എന്നറിയപ്പെടുന്ന ധനേഷ് 40 വയസ്സ് എന്നയാളെയാണ് നെടുംമ്പാശ്ശേരിയിൽ നിന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ധനേഷ് മേട്ടുപാളയത്ത് നിന്നും ഇറഡിയം റൈസ് പുള്ളര്‍ കൊണ്ടുവന്ന് കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങുകയും പറഞ്ഞ സമയത്ത് ഇറഡിയം റൈസ് പുള്ളര്‍ കൊണ്ടുവന്ന് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ ചാള്‍സ് ബെഞ്ചമിന്‍ (49) എന്നയാളെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി ആക്രമിച്ച് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയതിന് പുതുക്കാട് പോലീസ് സ്റ്റേഷനിലെടുത്ത കൊലപാതക കേസിലും കൊടുങ്ങല്ലൂർ, മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായ് ഒരു കൊലപാതക ശ്രമക്കേസിലും, രണ്ട് അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽക്കേസിലെ പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിമോദ് പി എം, എസ് ഐ മാരായ മുഹമ്മദ് റാഫി, അജയ് മേനോൻ, വിശാഖ്, ജി എ എസ് ഐ അജിത്ത്, ജി എസ് സി പി ഒ മാരായ സനീഷ്, ഷനിൽ, ഷിജീഷ്, ബിനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Related posts

ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; കേരളത്തിൽ ഹർത്താലിന് സമാനമാകും.

murali

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീൻ ആദ്യഘട്ട പരിശോധന ഇന്ന്.

murali

തൃപ്രയാർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സാമാപിച്ചു.

murali
error: Content is protected !!