പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല പ്രാവശ്യമായി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പൈങ്കുളം സ്വദേശിയായ കുന്നത്ത് വീട്ടിൽ ബാലൻ എന്നുവിളിക്കുന്ന ബാലചന്ദ്രൻ (50) എന്നയാളെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( POCSO) NO. 2 കോടതി ജഡ്ജ് 36 വർഷം കഠിനതടവിനും, 250000/- രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കുന്ന പക്ഷം സംഖ്യ അതിജീവിതയ്ക്ക് കൈമാറാനും ഉത്തരവായിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം അധികതടവ് അനുഭവിക്കേണ്ടതാണ്.
ചെറുതുരുത്തി പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയശ്രീ മൊഴിയെടുത്ത് ചെറുതുരുത്തി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ആന്റണി ക്രോംസൺ FIR രജിസ്റ്റർ ചെയ്ത്, ആദ്യ അന്വേഷണം നടത്തി തുടർന്ന് ചെറുതുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന അൽത്താഫ് അലി തുടരന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ 4 മുതലുകൾ എന്നിവ തെളിവിലേക്കായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിത കെ എ, അഡ്വക്കേറ്റ് ഋഷിചന്ദ് എന്നിവർ ഹാജരായി. കോർട്ട് ലൈസൻ ഓഫീസർ സീനിയർ സിവിൽ പോലീസ് ഓഫീസർ സംഗീത് എം ഡി പ്രോസിക്യൂഷനെ സഹായിച്ചു.
