ചേർപ്പ് : കോടന്നൂർ ഹാഷ്മി നഗറിലുള്ള വേൾഡ് കോർണർ ക്ലബിനു മുന്നിൽ വച്ച് കോടന്നൂർ ചാക്യാർകടവ് സ്വദേശി മാരാത്ത് വീട്ടിൽ ഗോവിന്ദൻ 65 വയസ്സ് എന്നയാളെ എന്തോ മുൻവൈരാഗ്യത്താൽ വളകൊണ്ട് മുഖത്തടിച്ച് ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസെടുത്തിരുന്നു.
ഈ കേസിലെ പരാതിക്കാരന്റെ പരിക്ക് ഗുരുതരമായതിനാൽ കേസിൽ വധശ്രമത്തിനുള്ള വകുപ്പ് കൂടി ചേർത്തു. തുടർന്ന് കേസിലെ പ്രതികളായ കോടന്നൂർ സ്വദേശികളായ കണിയത്ത് വീട്ടിൽ നിധീഷ് 33 വയസ്സ്, മണാരം കുന്നത്ത് വീട്ടിൽ കൃഷ്ണകുമാർ 37 വയസ്സ്, ചുള്ളി പറമ്പിൽ വീട്ടിൽ സുധീഷ് 31 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
സുധീഷ് ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നാല് അടിപിടിക്കേസിലെ പ്രതിയാണ്. നിധീഷ് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിൽ പ്രതിയാണ്. കൃഷ്ണകുമാർ തൃശ്ശൂർ ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു തട്ടിപ്പ്കേസിൽ പ്രതിയാണ്.
ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജൻ എം എസ്, എസ ഐ സുബിന്ദ്, ജി എസ് ഐ ഷാജു, സി പി ഒ മാരായ ശരത്ത് കുമാർ, ശ്രീകുമാർ, സുൾഫിക്കർ, പ്രദീപ്, പ്രദുൾ, അർജുൻ, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
