വാടാനപ്പിള്ളി : ഏങ്ങണ്ടിയൂർ സെൻറ് തോമസ് സ്കൂളിനു മുൻവശം വെച്ച് വലപ്പാട് ഉപജില്ലാ കലോത്സവം കണ്ട് മടങ്ങുകയായിരുന്ന ഏങ്ങണ്ടിയൂർ ചന്തപ്പടി സ്വദേശിനി ചാണാടിക്കൽ വീട്ടിൽ അശ്വതി (30) എന്നവരുടെ തോളിൽ കിടന്ന് ഉറങ്ങുകയായിരുന്ന രണ്ടര വയസുള്ള പെൺകുട്ടിയുടെ കൈയ്യിൽ ധരിച്ചിരുന്ന അര പവനോളം തൂക്കം വരുന്നതും, 45,000/- രൂപയോളം വില വരുന്നതുമായ സ്വർണ്ണ വള മോഷ്ടിച്ച് കൊണ്ട് പോയ സംഭവത്തിന് ഈ കേസ്സിലെ പ്രതിയായ ഗണേശമംഗലം വലിയകത്ത് വീട്ടിൽ സജ്നയെ (35) തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കേസിലെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട 14 വയസുള്ള നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷൈജു.എൻ.ബി, എസ് ഐ മാരായ സുബിൻ പി ജിമ്മി, വിനീത്.വി, ജി എസ് സി പി ഒ മാരായ മഹേഷ്, റിഷാദ്, സൗമ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
