NCT
KeralaNewsThrissur News

വിദ്യാർഥികളുമായി വിനോദയാത്ര; ആർടിഒയെ മുൻകൂട്ടി അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്.

തൃശ്ശൂർ : സ്‌കൂളിൽനിന്നോ കോളജിൽനിന്നോ വിനോദയാത്ര പോകുന്നതിന് മുൻകൂട്ടി ബന്ധപ്പെട്ട ആർടിഒയെ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ ഓർമ്മപ്പെടുത്തൽ. മുൻവർഷങ്ങളിൽ വിദ്യാർഥികളുമായി വിനോദയാത്ര പോകുന്ന ബസുകളിൽ എമർജൻസി എക്‌സിറ്റോ അഗ്നിസുരക്ഷാ സംവിധാനമോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് ഡ്രൈവർമാർക്കോ വിദ്യാർഥികൾക്കോ അറിവുമില്ല. ഇത്തരം ബസുകളിൽ അനധികൃതമായി സ്‌പീക്കറുകളും ലൈറ്റുകളും സ്ഥാപിച്ചിരുന്നു. ഇത് തീപിടിത്തത്തിനും മറ്റുവാഹനങ്ങളുടെ ഡ്രൈവറുടെ ശ്രദ്ധ തിരിയാനും കാരണമാകും. ഇങ്ങനെ അപകടമുണ്ടായാൽ അതിൻ്റെ ഉത്തരവാദിത്വം അതാത് വിദ്യാഭ്യാസ സ്ഥാപനത്തിനും കോളജിനുമായിരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
.

Related posts

കേരള തീരത്ത് കപ്പലിൽ നിന്ന് കാർഗോ കടലിൽവീണു; അപകടകരമായ വസ്തുവെന്ന് കോസ്റ്റ് ഗാർഡ്, ജനങ്ങൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്.

murali

വധശ്രമം : പ്രതിക്ക് 12 വർഷം മൂന്നുമാസം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.

murali

വാഹനം മോഷ്ടിച്ച പുല്ലൂർ സ്വദേശി പിടിയിൽ.

murali
error: Content is protected !!