NCT
KeralaNewsThrissur News

വധശ്രമം : പ്രതിക്ക് 12 വർഷം മൂന്നുമാസം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.

കുന്നംകുളം : പ്രവർത്തന സമയം കഴിഞ്ഞ് ബാറിൽ എത്തിമദ്യം ചോദിച്ചതിൽ കൊടുക്കാത്തതിലൂള്ള വിരോധത്താൽ ബാർ ജീവനക്കാരെ താമസസ്ഥലത്ത് വെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാന വീട്ടിൽ ചെറിയാൻ മകൻ 39 വയസ്സുള്ള ജെറീഷിനെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ12 വർഷം മൂന്നുമാസം കഠിനതടവിനും 7000/- പിഴ അടയ്ക്കാനും, പിഴയടച്ചില്ലെങ്കിൽ രണ്ടരമാസം കഠിനതടവിനും ശിക്ഷിച്ചത്.

കുന്നംകുളത്തെ ബാറിലെ ജീവനക്കാരെ പ്രവർത്തന സമയം കഴിഞ്ഞ് ബാറിൽ എത്തി മദ്യം ചോദിച്ചപ്പോൾ കൊടുക്കാത്തതിലൂള്ള വിരോധം വെച്ച് ഇരുമ്പ് പൈപ്പ് കൊണ്ടും വാളുകൊണ്ടും ആക്രമിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു.

2016 ജൂലൈ 03ന് രാത്രി 01.00 മണിക്കാണ് കേസിനാസ്പദമായ സംഭവം. കുന്നംകുളത്തെ ബാറിലെ ജോലിക്കാർ താമസിക്കുന്ന തെക്കേ അങ്ങാടിയിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിലേക്ക് മറ്റു പ്രതികൾ ഒന്നാംപ്രതി ജെറീഷിന്റെ നേതൃത്വത്തിൽ, കയ്യിൽ ഇരുമ്പ് പൈപ്പുകൾ, എന്നിവയുമായി മദ്യലഹരിയിൽ വാതിലുകൾ ചവിട്ടി പൊളിച്ചു ക്വാർട്ടേഴ്സിലേക്കും തുടർന്ന് മുറികളിലേക്കും അതിക്രമിച്ചു കയറി, ബാർ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ജീവനക്കാർക്ക് ഗുരുതരമായ മുറിപ്പരിക്കുകൾ ഏൽക്കുകയും ചെയ്തു, ബഹളം കേട്ട് ക്വാർട്ടേഴ്സിലെ മറ്റു താമസക്കാർ എത്തിയപ്പോൾ പ്രതികൾ അവരെയും ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവിടെ നിന്നു ഓടിപ്പോയി, തുടർന്ന് മറ്റു താമസക്കാരും ഓടി കൂടിയവരും ചേർന്ന് ഗുരുതരമായി പരിക്കേറ്റവരെ ഉടനെ ചികിത്സയ്ക്കായി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

.രണ്ടാംപ്രതി സജി മൂന്നാംപ്രതി സ്റ്റോമി ആറാം പ്രതി സുധീർ എന്നിവർ ഒളിവിലാണ്. നാലാംപ്രതി സ്റ്റിൻസൺ ,അഞ്ചാംപ്രതി ജീസന്‍, ഏഴാം പ്രതി രോഹിത്, എട്ടാം പ്രതി വിജിൻ , ഒമ്പതാം പ്രതി ജീവൻ എന്നിവരെ 12വർഷം മൂന്നുമാസം കഠിനതടവിനും 20000/- രൂപ പിഴയടക്കുന്നതിനും പിഴയടച്ചില്ലെങ്കിൽ എട്ടുമാസം കഠിന തടവിനും ബഹുമാനപ്പെട്ട കോടതി 22.09.2022 തീയതിയിൽ ശിക്ഷിച്ചിരുന്നു.

ശിക്ഷിക്കപ്പെട്ട ജെറിഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും, കാപ്പാ നിയമം ലംഘിച്ചതിൽ തടവിൽ കഴിഞ്ഞു വരുന്നയാളും, കുന്നംകുളം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്.

കുന്നംകുളം പോർക്കുളത്ത് വീടിനു മുന്നിൽ പള്ളിപ്പെരുന്നാൾ കണ്ടു നിന്നിരുന്ന മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ജെറീഷിന് ഏഴുവർഷം കഠിനതടവിനും 5000/- രൂപ പിഴ അടയ്ക്കുന്നതിനും ,ബഹുമാനപ്പെട്ട കോടതി 23.08.25 തീയതിയിൽ ശിക്ഷിച്ചിരുന്നു..

കുന്നംകുളം മക്കാലിക്കാവ് അമ്പലത്തിനടുത്തുള്ള വൈഎംസിഎ റോഡിൽ വച്ച് ബൈക്ക് യാത്രക്കാരായ യുവാക്കളെ റോഡിൽ തടഞ്ഞ് പെട്രോൾ ചോദിച്ചതിൽ കൊടുക്കാത്ത വിരോധം വെച്ച് ആക്രമിച്ച കേസിലും പ്രതിയായ ജെറീഷിനെ രണ്ടരവർഷം തടവിനും 1200/- രൂപ പിഴയടക്കുന്നതിനും ബഹുമാനപ്പെട്ട കോടതി 20.09.2025 തീയതിയിൽ ശിക്ഷിച്ചിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ആകെ 12 സാക്ഷികളെ വിസ്തരിക്കുകയും 52 രേഖകളും തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. കുന്നംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന T.P. ഫർഷാദ് ആണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് കെ.ആർ. രജിത്കുമാർ ഹാജരായി. കോർട്ട് ലൈസൻ ഓഫീസർ ആയ അസിസ്റ്റൻറ് സബ്ബ് ഇൻസ്പക്ടർ പി .ജെ .സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.

Related posts

ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ.

murali

നിരോധിത ലഹരി വസ്തുവായ കൊക്കെയിനുമായി വിദേശ ദമ്പതിമാർ കൊച്ചിയിൽ പിടിയിൽ.

murali

നയനയ്ക്ക് അടച്ചുറപ്പുള്ള വീട് ഒരുക്കും : സുരേഷ് ഗോപി

murali
error: Content is protected !!