NCT
KeralaNewsThrissur News

കവർച്ചാ കേസിലെ പിടികിട്ടാപ്പുള്ളി ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ.

ചാലക്കുടി : 2010 ലെ കവർച്ചക്കേസിൽ പിടികിട്ടാപ്പുള്ളി വാറണ്ടും, 2020 ൽ ആളൂർ പോലീസ് സ്റ്റേഷനിലെ അടിപിടിക്കേസിലും, മാള പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും, 2024 ൽ മാള പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും ജാമ്യമില്ലാ വാറണ്ടുമുള്ള മാള ഗുരുതിപ്പാല സ്വദേശി ആനപ്പാട്ട് വീട്ടിൽ നിബിൻ 35 വയസ്സ് എന്നയാളെയാണ് തശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഈ കേസ്സുകളിൽ ബഹു. കോടതിയിൽ നിന്ന് ജാമ്യമെടുത്ത് കോടതി നടപടികളിൽ സഹകരിക്കാതെ ഒളിവിൽപ്പോയതിനെ തുടർന്നാണ് നിബിനെതിരെ ബഹു. കോടതികൾ ഒരു പിടികിട്ടാപ്പുള്ളി വാറണ്ടും മൂന്ന് ജാമ്യമില്ലാ വാറണ്ടും പുറപ്പെടിവിച്ചത്.

ഈ കേസിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന നിബിൻ ദുബായിൽ നിന്ന് ചെന്നൈ എയർപോർട്ട് വഴി രഹസ്യമായി നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്യോഗസ്ഥർ ചെന്നെ എയർപോർട്ടിൽ തടഞ്ഞ് വെയ്ക്കുകയും ഈ വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെന്നൈയിലെത്തി നിബിനെ അറസ്റ്റ് ചെയ്ത് ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

നിബിൻ ചാലക്കുടി, മാള, മതിലകം, ആളൂർ പോലീസ് സ്റ്റേഷനുകളിൽ അഞ്ച് വധശ്രമക്കേസുകളിലും ഒരുകവർച്ച കേസിലും മൂന്ന് അടിപിടിക്കേസിലും അടക്കം ഒമ്പത് ക്രമിനൽക്കേസുകളിൽ പ്രതിയായിരുന്നു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ ലാലു എ വി, രതീഷ്, നവീൻ എന്നിവരാണ് ചെന്നൈയിൽ ചെന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

വലപ്പാട് വധശ്രമക്കേസിൽ 2 യുവാക്കൾ അറസ്റ്റിൽ.

murali

അടുത്ത തൃശ്ശൂർ പൂരം ഏപ്രിൽ 17ന്.

murali

എടവിലങ്ങിൽ വീണ്ടും വീടിന് നേരെ കല്ലേറ്.

murali
error: Content is protected !!