NCT
KeralaNewsThrissur News

മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയിൽ.

തൃശൂർ :  മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയിൽ. മുണ്ടൂർ അയിനിക്കുന്നത്ത് വീട്ടിൽ തങ്കമണി (75) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹം വഴിയരികിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് സ്വർണ്ണാഭരണണ നഷ്ടപ്പെട്ടത് കൊലപാതകമെന്ന സംശയത്തിന് ഇടയാക്കിയിരുന്നു.

തുടർന്ന് പേരാമംഗലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മകൾ സന്ധ്യ (45) കാമുകൻ നിതിൻ (27)എന്നിവരെ അറസ്റ്റ് ചെയ്തത്. കൊലപാതകം സ്വർണാഭരണം തട്ടിയെടുക്കാനായിരുന്നു വെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്.

തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യയ്ക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിതിൻ ഇവരുടെ അയൽവാസിയാണ്. ഇയാൾ അവിവാഹിതനാണ്.

Related posts

ചെന്ത്രാപ്പിന്നി കണ്ണനാംകുളം ക്ഷേത്രത്തിൽ മോഷണം.

murali

പ്രകൃതിയും, കർഷകന്റെ മനസ്സുമറിഞ്ഞ് മണ്ണിൽ പൊന്നുവിളയിക്കാനൊരുങ്ങി നാട്ടിക എസ്.എൻ. കോളേജിലെ എൻ.എസ്.എസ്. വിദ്യാർഥികൾ.

murali

പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

murali
error: Content is protected !!