തൃപ്രയാർ : ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന്റെ ഭാഗമായ കലാസാംസ്കാരിക പരിപാടികൾക്ക് നാളെ (ചൊവ്വാഴ്ച) തുടക്കം. വൈകീട്ട് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണൻ മുഖ്യാതിഥിയാകും. തുടർന്ന് സോപാനസംഗീതം, നൃത്തസന്ധ്യ എന്നിവ അരങ്ങേറും.
ക്ഷേത്രത്തിനു പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് കലാപരിപാടികൾ നടക്കുക. 12 ദിവസമാണ് ഏകാദശിയുടെ ഭാഗമായി കലാസാംസ്കാരിക പരിപാടികൾ നടക്കുക. നാല്, ആറ്, ഏഴ് തീയതികളിൽ നൃത്തോത്സവം, 10, 11, 12 തീയതികളിൽ സംഗീതോത്സവം എന്നിവ നടക്കും.
300-ലധികം പേർ പരിപാടികളിൽ പങ്കെടുക്കും. ആതിരോത്സവം എന്ന പേരിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന തിരുവാതിരക്കളിയും ഏകാദശി വേദിയിൽ അരങ്ങേറുന്നുണ്ട്. 100-ലധികം ടീമുകളാണ് പങ്കെടുക്കുക. 15-നാണ് തൃപ്രയാർ ഏകാദശി
