ഇരിങ്ങാലക്കുട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ റൂറൽ ജില്ലയിൽ പോലീസ് നടത്തിവരുന്ന കർശന സുരക്ഷാ പരിശോധനകൾക്കിടെ വൻ രാസലഹരിവേട്ട. കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 245.72 ഗ്രാം അതിമാരക രാസലഹരി വസ്തുവായ MDMA സഹിതം ഒരാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇന്ന്, 02-12-2025 തീയതി പുലർച്ചെ ചുവപ്പ് നിറത്തിലുള്ള കാറിൽ തൃശ്ശൂർ ഭാഗത്ത് നിന്ന് നിരോധിത മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, സുരക്ഷാ പരിശോധനയിൽ ഏർപ്പെട്ടിരുന്ന ഡാൻസാഫ് സംഘത്തെ രഹസ്യവിവരത്തിൽ പറഞ്ഞ കാർ കണ്ടെത്തി പരിശോധിക്കുന്നതിനായി അയക്കുകയായിരുന്നു.
02-12-2025 തീയതി പുലർച്ചെ 03:40 മണിയോടെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപ്പറമ്പിൽ വീട്ടിൽ ഫഹദ് (32 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ചിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിൽ ഒളിപ്പിച്ച നിലയിൽ 245.72 ഗ്രാം MDMA കണ്ടെത്തുകയും പിടികൂടുകയും ചെയ്തു.
പ്രതിയെ അറസ്റ്റ് ചെയ്ത് ലഹരി കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത കാർ തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കും.
അറസ്റ്റിലായ ഫഹദ്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരുത്തക്ക വിധം കാർ ഓടിച്ച കേസ്സിലെ പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് ഐ സൗമ്യ ഇ യു, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത് പി എസ് ഡാൻസാഫ് അംഗങ്ങളായ ജി എസ് ഐ മാരായ സതീശൻ മടപ്പാട്ടിൽ, ജയകൃഷ്ണൻ കെ. , സി. ആർ പ്രദീപ്കുമാർ, , പി.എം മൂസ, വി.യു സിൽജോ, സൂരജ് വി ദേവ്, ഷൈൻ , എ എസ് ഐ മാരായ ലിജു ഇയ്യാനി, റെജി എ.യു , ബിനു എം. ജെ, ഷിജോ തോമസ്,
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.കെ ബിജു, , സോണി പി.എക്സ്, കെ.ജെ ഷിൻ്റോ, എ.ബി നിഷാന്ത് , പ്രജിത്ത് , സിപിഒമാരായ സുർജിത്ത് സാഗർ, ശ്രീജിത്ത് എൻ.വി, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ജി എസ് ഐ മുഹമ്മദ് റാഷി, ജി എ എസ് ഐ മാരായ ഗോപകുമാർ, ഡാനി, ജി എസ് സി പി ഒ മാരായ സുജിത്ത് ഇ എ, രഞ്ജിത്ത്, ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
