NCT
KeralaNewsThrissur News

ഇരിങ്ങാലക്കുട നഗരസഭയിൽ ദിവസ കളക്ഷൻ തക ബാങ്കിലടക്കാതെ വ്യാജ രേഖയുണ്ടാക്കി 46 ലക്ഷം രൂപയുടെ ക്രമക്കേടുനടത്തിയ നഗരസഭ ജീവനക്കാരൻ പിടിയിൽ.

ഇരിങ്ങാലക്കുട: നഗരസഭയിലെ ദിവസ കളക്ഷൻ തുക ബാങ്കിൽ അടയ്ക്കാതെ വ്യാജ രേഖകൾ ചമച്ച് 46 ലക്ഷം രൂപയുടെ ക്രമക്കേടുനടത്തിയ കേസിൽ നഗരസഭ ജീവനക്കാരനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട കോണോത്തുകുന്ന് , പൈങ്ങോട് പയപ്പിള്ളി തൃദീപൻ,56 ആണ് പിടിയിലായത്. 2025 ഏപ്രിൽ 28 മുതൽ 2026 മാർച്ച് 16 വരെയുള്ള കാലയളവിൽ 46,10,015 രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. നഗരസഭയിൽ ലഭിക്കുന്ന തുക ബാങ്കിൽ അടയ്ക്കുമ്പോൾ കുറവു വരുത്തുകയും,

ബാങ്ക് രസീതുകളിൽ തിരുത്തൽ വരുത്തി യഥാർത്ഥ തുക തന്നെ അടച്ചുവെന്ന് കാണിക്കാൻ വ്യാജ രേഖകൾ ചമച്ച് നഗരസഭയെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി വി.എച്ച്. ഹബീബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃദീപനെ പിടികൂടിയത്.

നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീഷ് ടി, സബ്ബ് ഇൻസ്പെക്ടർ ശ്രീലാൽ, ജി എസ് ഐ സതീശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, കമൽ കൃഷ്ണ, സി പി ഒ മാരായ ഉമേഷ്‌ കൃഷ്ണൻ, ഫ്രഡി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

മതിലകത്ത് പെയിന്റിഗ് വർക്ക്ഷോപ്പിന്റെ മറവിൽ അനധികൃത മദ്യ വിൽപ്പന; 9 ½ ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ.

murali

കേരളം ഒറ്റയ്‌ക്കല്ല; ഒപ്പം: വയനാട് ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

murali

പോലീസ് സ്റ്റേഷന് മുന്നിൽ ഗുണ്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി.

murali
error: Content is protected !!