NCT
KeralaNewsThrissur News

ആർ ടി ഒ ചലാൻ എ പി കെ ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് തട്ടിപ്പ് : കൊടുങ്ങല്ലൂർ സ്വദേശിയുടെ പണം തട്ടിയ ഹരിയാന സ്വദേശി പിടിയിൽ.

കൊടുങ്ങല്ലൂർ മേത്തല സ്വദേശിയുടെ മൊബൈൽ ഫോണിലേക്ക് RTO Challan APK ഫയൽ അയച്ചു കൊടുത്ത് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് ഹരിയാനയിൽ നിന്നും പിടികൂടി. ഹരിയാന ഫരിദാബാദ് സ്വദേശി മനീഷ് കുമാർ 23 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

9,90,000/- (ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം) രൂപയാണ് പ്രതി കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നും തട്ടിയെടുത്തത്. ബിസിനസ് സംബന്ധമായ ആവശ്യത്തിനായി പണം എടുക്കുന്നതിനായി ബാങ്കിൽ ചെന്നപ്പോൾ ബാങ്ക് മാനേജർ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ്. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 2025 സെപ്റ്റംബർ 29 ന് മൂന്ന് തവണകളായി 9,90,000/- (ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം) രൂപ ഓൺലൈൻ ആയി ട്രാൻസ്ഫർ ചെയ്യപ്പെട്ടതായി അറിഞ്ഞത്. ഇതിൽ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി ഇട്ടിരുന്ന പണവും ഉൾപ്പെട്ടിരുന്നു.

തുടർന്ന് പരാതിക്കാരൻ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നാഷ്ണൽ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടലിൽ (NCRP) പരാതി രജിസ്റ്റർ ചെയ്യുകയും തുടർന്ന് പരാതിക്കാരൻ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പോലീസ് ആസ്ഥാനത്തുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ എത്തി ഫോൺ പരിശോധിപ്പിച്ചതിലാണ് ഫോണിൽ വന്ന ഏതോ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഫോണിൽ RTO Challan എന്ന APK ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരുന്നെന്നും അതുവഴി ഫോൺ ഹാക്ക് ചെയ്താണ് അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്തതെന്നും അറിഞ്ഞത്. തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് പ്രകാരം കേസെടുക്കുകയായിരുന്നു.

ഈ കേസിലെ പ്രതിയെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം നടത്തിയതിൽ പരാതിക്കാരനിൽ നിന്നും നഷ്ടപ്പെട്ട പണം പോയിരിക്കുന്നത് ഹരിയാനയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് അന്വേഷണ സംഘം ഹരിയാനയിൽ ചെന്ന് അന്വേഷണം നടത്തിയതിൽ പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജമായ വിലാസത്തിലെടുത്താണെന്ന് മനസിലാക്കി ഹരിയാനയിൽ തങ്ങി ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് അന്വേഷണ സംഘം ബാങ്ക് അക്കൗണ്ട് ഉടമയായ ഹരിയാന ഫരിദാബാദ് സ്വദേശി ലക്ഷ്മി 23 വയസ്സ് എന്ന യുവതിയെ മുമ്പ് കണ്ടെത്തിയിരുന്നു. ഇവരെ 13-11-2025 തിയ്യതി അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.

ലക്ഷ്മിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ചെക്ക് മുഖേന പിൻവലിച്ച 9,90,000/- (ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം) രൂപ വാങ്ങിക്കൊണ്ട് പോയത് ഹരിയാന ഫരിദാബാദ് സ്വദേശി മനീഷ് കുമാർ ആണെന്ന് കണ്ടെത്തുകയും ആയതിന്റെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബി കെ, എസ് ഐ മാരായ സാലിം.കെ, മനു ചെറിയാൻ, ജി എസ് ഐ തോമസ്, ജി എസ് സി പി ഒ ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

വയനാട്ടിൽ യുവ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali

ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ അതിഥി തൊഴിലാളി മരിച്ചു.

murali

പ്രിയദർശിനി യാത്രക്ക് സ്വീകരണം നൽകി താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മറ്റി.

murali
error: Content is protected !!