കൊടകര : കൊടകര സ്റ്റേഷൻ പരിധിയിലെ പറപ്പൂക്കര പഞ്ചായത്ത്, എട്ടാം വാർഡിൽ ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയായ നെല്ലായി വില്ലേജ്, പന്തല്ലൂർസ്വദേശി ചേന്ദമംഗലത്ത് വീട്ടിൽ പോൾസൺ (41) എന്നയാളെയാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പനക്കായി സൂക്ഷിച്ചതിന് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
2025 ഡിസംബർ 11-ന് വൈകീട്ട് 03.15 മണിയോടെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 35 കുപ്പികളിലായി 17 ½ ലിറ്ററോളം വിദേശമദ്യം പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദാസ് പി കെ, എസ് ഐ കൃഷ്ണ പ്രസാദ് എം ആർ, ജി എ എസ് ഐ ഷീബ, ജി എസ് സി പി ഒ മാരായ അജി, സജീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
