വാടാനപ്പള്ളി : ഭാര്യയുമായി വഴക്കിട്ട് മരിക്കാനാണെന്ന് പറഞ്ഞ് പുറപ്പെട്ട യുവാവിനെ വാടാനപ്പള്ളി കൃഷിഭവൻ ഓഫീസിൻ്റെ ഷീറ്റിന് മുകളിൽ കയറി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം പുളിയംതുരുത്ത് അവിലിശ്ശേരി ശശീന്ദ്രൻ്റെ മകൻ ശരത്ത് ( 35) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ഉണ്ടായിരുന്ന യുവാവ് പിന്നീട് വാടാനപ്പള്ളിയിലെ ബേക്കറി കടയിൽ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്ത് വന്ന് തർക്കിച്ചിരുന്നു. തുടർന്ന് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് പുറപ്പെട്ടു. മരിക്കുകയാണെന്ന വിവരം ഭാര്യയുടെ മൊബൈലിൽ വാട്സ്ആപ്പിലും അറിയിച്ചു.
തുടർന്ന് വാടാനപ്പള്ളി സെൻ്ററിലെ കൃഷിഭവൻഓഫീസിന് മുന്നിലെ ഇരുമ്പ് കോണി വഴി മുകളിൽ കയറി മരകൊമ്പിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് നിഗമനം. വിവരം അറിഞ്ഞ് വാടാനപ്പള്ളി പൊലിസ് ഉടൻ സ്ഥലത്തെത്തി. അഗ്നി സുരക്ഷ സേന പ്രവർത്തകർ എത്തിയാണ് മൃതദേഹം അഴിച്ച് താഴെയിറക്കിയത് .ഭാര്യ : പ്രബിത. മാതാവ് ശാന്ത. മക്കൾ : അക്ഷിത്, ആവണി.
