NCT
KeralaNewsThrissur News

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ.

പുതുക്കാട് : യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. തൊട്ടിപ്പാൾ വില്ലേജ് പറപ്പൂക്കര സ്വദേശികളായ എടത്തിപറമ്പിൽ വീട്ടിൽ കുട്ടൻ എന്നറിപ്പെടുന്ന റോഹിത്ത് (23), പോപ്പി എന്നറിയപ്പെടുന്ന കിഴക്കൂട്ട് വീട്ടിൽ വിബിൻ (36), തറക്കൽ വീട്ടിൽ ഗിരീഷ് (40) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

തൊട്ടിപ്പാൾ വില്ലേജ് പറപ്പൂക്കര സ്വദേശി പാണ്ടിയത്ത് വീട്ടിൽ അഖിൽ 27 വയസ് എന്നയാളെ പറപ്പൂക്കരയിൽ വെച്ച് മാരകായുധമായ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റോഹിത്തിന്റെ സഹോദരിയെ ഇഷ്ടമാണെന്ന് അഖിൽ പറഞ്ഞതിലുള്ള വൈരാഗ്യത്താലാണ് അഖിലിനെ കൊലപ്പെടുത്തിയത്.

റോഹിത്ത് പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് ബീഡി വലിച്ച ഒരു കേസ്സിലെ പ്രതിയാണ്. വിബിൻ പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്സിലും, പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കേസ്സിലും, പൊതുസ്ഥലത്ത് പണം പന്തയം വെച്ച് ചീട്ടു കളിച്ച കേസ്സിലും അടക്കം നാല് ക്രിമിനൽക്കേസിലെ പ്രതിയാണ്.

പുതുക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആദംഖാൻ, എസ് ഐ മാരായ പ്രദീപ്, പാട്രിക് പി വി, വിഷ്ണു, ജി എസ് ഐ മാരായ അനന്തകുമാർ, പ്രസന്നൻ, ഡ്രൈവർ എ എസ് ഐ ആന്റോ, ജി എസ് സി പി ഒ ദീപക്, സി പി ഒ യഥു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

തളിക്കുളം മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം കെ ബാബു നിര്യാതനായി.

murali

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

വാടാനപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ.

murali
error: Content is protected !!