ചേർപ്പ് പടിഞ്ഞാട്ടുമുറിയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പടിഞ്ഞാട്ടു മുറി സേവൻ കുഴി ബഷീർ (62) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാസം രാവിലെ നടക്കാൻ പോകുന്ന വഴി പടിഞ്ഞാട്ടു മുറി സിറാത്തു സിവ്വിയ്യ മദ്രസയ്ക്ക് സമീപം വെച്ചാണ് നിയന്ത്രണം വിട്ടകാർ ഇയാളെ ഇടിച്ചത്.
തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾ ഇന്ന് രാവിലെയാണ് മരിച്ചത്. ഭാര്യ :സുലൈഖ. മക്കൾ: ഷംനാസ്, മുഹമ്മദ് ഷാഫി. മരുമക്കൾ: നെജിയ, സബീന.
