NCT
KeralaNewsThrissur News

കെഎസ്ആർടിസി ഡ്രൈവർ മരിച്ചനിലയിൽ.

പാലിയേക്കരയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
നെന്മാറ ചാത്തമംഗലം സ്വദേശി ബാബു (35) ആണ് മരിച്ചത്. ബസ്സ് നിർത്തി ഇറങ്ങിപോയ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് യാത്രക്കാരുമായി പോയിരുന്ന ബസ് പെട്ടെന്ന് ഒതുക്കി നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയത്. കണ്ടക്ടർ യാത്രക്കാരെ മറ്റൊരു ബസ്സിൽ കയറ്റിവിട്ടു. പരാതിയെത്തുടർന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി കുറെനേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി

Related posts

ഊരകത്ത് നിയന്ത്രണം വീട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി.

murali

മാതൃകാ ഹരിത ബൂത്തുകൾ ശ്രദ്ധേയമായി.

murali

എറവിൽ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരണപ്പെട്ടു.

murali
error: Content is protected !!