NCT
KeralaNewsThrissur News

തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിനു മുമ്പിൽ ചുവർ ചിത്രം സമർപ്പിച്ചു.

തൃപ്രയാർ : ശ്രീരാമ ക്ഷേത്ര ഗോപുരത്തിൻ്റെ പ്രധാന കവാടത്തിനു സമീപം ചുവരിൽ പുതിയ ചുവർ ചിത്രം സ്ഥാപിച്ചു. നേരത്തേ ഉണ്ടായിരുന്ന ചിത്രം കാലപ്പഴക്കം മൂലം നശിച്ചു പോയതിനെ തുടർന്നാണ് പുതിയ ചിത്രം ഒരുക്കിയത്. അവണങ്ങാട്ട് കളരി അഡ്വ എ.യു രഘുരാമപ്പണിക്കർ ചിത്രം സമർപ്പിച്ചു.

ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്, ദേവസ്വം അസി കമ്മീഷണർ എം. മനോജ് കുമാർ, ദേവസ്വം മാനേജർ മനോജ് കെ. നായർ , ഉപദേശക സമിതി പ്രസിഡൻ്റ് എന്നിവർ സംബന്ധിച്ചു. പട്ടാഭിഷേകത്തിനു ശേഷം കൽപവൃക്ഷ ചുവട്ടിലെ ഉയർന്ന പീഠത്തിൽ ഇരിക്കുന്ന സീതാലക്ഷണൻ മാർക്ക് ഹനുമാൻ ഗ്രന്ഥ തത്വം വായിച്ചു കൊടുക്കുന്നതും രാമൻ വ്യാഖ്യാനം ചെയ്യുന്നതുമാണ് ചിത്രത്തിൽ ‘ വരടിയം പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ ഒരു മാസത്തെ പരിശ്രമം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.

Related posts

ചേർപ്പ് വല്ലച്ചിറയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു.

murali

മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് അവശനാക്കി: മൂന്ന് പേർ പിടിയിൽ.

murali

നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മറിഞ്ഞു.

murali
error: Content is protected !!