NCT
KeralaNewsThrissur News

യുവാവിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വലപ്പാട് : തൃപ്രയാർ അയോധ്യ ബാറിന്റെ ഗെയിറ്റിന് സമീപം വെച്ച് വലപ്പാട് പഴച്ചോട് സ്വദേശി തീയ്യത്ത് പറമ്പിൽ വീട്ടിൽ അജിത്ത് (23) എന്നയാളെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് വലപ്പാട് കഴിമ്പ്രം സ്വദേശി തോട്ടാരത്ത് വീട്ടിൽ നന്ദുകൃഷ്ണ (21) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

അജിത്തിന്റെ സുഹൃത്തിനെ നന്ദുകൃഷ്ണ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് അജിത്തിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. അജിത്തിന്റെ പരാതിയിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ നന്ദുകൃഷ്ണയെ പ്രതിയാക്കി കുറ്റകരമായ നരഹത്യാ ശ്രമത്തിനുള്ള ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

നന്ദുകൃഷ്ണ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിൽ പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ, എസ് ഐ എബിൻ, ജി എസ് സി പി ഒ അനൂപ്, സി പി ഒ മാരായ ശ്രാവൺ, ആദർശ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

ആക്രിക്കടയിൽ നിന്നും ചെമ്പ്, പിച്ചള സാമഗ്രികൾ മോഷ്ടിച്ച കേസിലെ പ്രതി റിമാൻഡിൽ.

murali

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി ജയരാജനെ നീക്കി.

murali

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് കേരളത്തിലെത്തും.

murali
error: Content is protected !!