NCT
KeralaNewsThrissur News

എടമുട്ടത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

വലപ്പാട് : മറന്നു വെച്ച ഹെൽമറ്റ് എടുക്കുന്നതിനായി പ്രതിയുടെ വീട്ടിലേക്ക് ചെന്ന വലപ്പാട് വില്ലേജ് എടമുട്ടം സ്വദേശി പള്ളിപ്പറമ്പിൽ വീട്ടിൽ അസ്ഫർ 26 വയസ് എന്നയാളെ അരിവാള് കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിനാണ് മണിനായർ എന്നറിയപ്പെടുന്ന ചെന്ദ്രാപ്പിന്നി വില്ലേജ് കണ്ണമ്പള്ളിപ്പുറം സ്വദേശി വല്ലോറ വീട്ടിൽ ശ്രീജിത്ത് 43 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ശ്രീജിത്ത് മതിലകം കയ്പമംഗലം കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും, രണ്ട് അടിപിടിക്കേസിലും, മദ്യലഹരിയിൽ പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസുകളിലും, ഏതെങ്കിലും കുറ്റകൃത്യത്തിൽ ആർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ രണ്ട് കേസ്സിലും, മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസ്സിലും, പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കേസ്സിലും അടക്കം പതിനൊന്ന് ക്രമിനൽക്കേസിലെ പ്രതിയാണ്.

കൂടാതെ ഇയാൾ പൊതുസമാധാനം തകർക്കാൻ സാധ്യതയുള്ളതിനാൽ ബഹു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (SDM) കോടതി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം പൊതുസമാധാനം ലംഘിക്കില്ല എന്നും നല്ലനടപ്പിൽ തുടരുമെന്നും ഉറപ്പുനൽകിക്കൊണ്ടുള്ള ജാമ്യം കോടതിയിൽ നിന്ന് രണ്ട് തവണ ശ്രീജിത്തിനെക്കൊണ്ട് എടുപ്പിച്ചിട്ടുമുണ്ട്.

വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ എസ് ഐ എബിൻ, സി പി ഒ മാരായ വിവേജ്, ജെസ്ലിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

യൂത്ത് കോൺഗ്രസ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

murali

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനെ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തു.

murali

ഫൗസിയയെ ഭർത്താവ് കൊന്നത് കഴുത്ത് ഞെരിച്ച്; കുറ്റം സമ്മതിച്ച് പ്രതി, മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ.

murali
error: Content is protected !!