NCT
KeralaNewsThrissur News

കാളമുറിയിൽ വാഹനാപകടം; അയ്യപ്പഭക്തരുടെ കാർ കാനയിലേക്ക് മറിഞ്ഞു.

ദേശീയപാതയിൽ കയ്‌പമംഗലം കാളമുറിയിൽ വാഹനാപകടം, ‌3 പേർക്ക് പരിക്ക്. രണ്ട് ബൈക്കുകളും, കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തെലുങ്കാനയിൽ നിന്നുള്ള അയ്യപ്പഭക്തരുടെ കാറും മറ്റ് രണ്ട് ബൈക്കുകളുമാണ് അപകടത്തിൽപ്പെട്ടത്.

കാറിന് മുന്നിൽ പോയിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ചപ്പോൾ നിയന്ത്രിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അയ്യപ്പഭക്തരുടെ കാർ ബൈക്കിലിടിക്കുകയും കാനയിലേക്ക് മറിയുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. കാറിലുണ്ടായിരുന്ന 4 പേരും സുരക്ഷിതരാണ്.

ബൈക്ക് യാത്രക്കാരായ കയ്‌പമംഗലം കുരിക്കുഴി പുതിയവീട്ടിൽ മുഹമ്മദ് സലീം, ഭാര്യ സീനത്ത്, വലപ്പാട് സ്വദേശി മുഹമ്മദ് സാബിത്ത് എന്നിവർക്ക് പരിക്കുണ്ട്. ഇവരെ ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ. ആർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.

Related posts

തീപിടിത്തം; പച്ചക്കറി കട കത്തിനശിച്ചു.

murali

ഗൃഹനാഥനെ വീടുകയറി ആക്രമിച്ചു : പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

murali

ഹർത്താലിന് പിന്തുണ അറിയിച്ച് മൂന്നുപീടികയിൽ പ്രകടനം നടത്തി.

murali
error: Content is protected !!