NCT
KeralaNewsThrissur News

തട്ടിപ്പ്ക്കേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

കാട്ടൂർ : അരിപ്പാലം സ്വദേശിയിൽ നിന്ന് ഒരു കല്യാണ ആവശ്യത്തിലേക്കാണെന്നും രണ്ട് ദിവസത്തിനകം തിരിച്ച് കൊടുക്കാെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് കാറും ഇരുപതിനായിരം രൂപയും വാങ്ങി കാർ അപകടത്തിൽപ്പെടുത്തി രണ്ട് ലക്ഷം രൂപയുടെ നഷ്ടം വരുത്തുകയും കാറും പണവും തിരികെ കൊടുക്കാതെ തട്ടിപ്പ് നടത്തിയ കേസ്സിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ബഹു. കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ച കൈപ്പമംഗലം വില്ലേജ് കൂരിക്കുഴി സ്വദേശി പുതിയവീട്ടിൽ അബ്ദുൾ സലാം 27 വയസ്സ് എന്നയാളെയാണ് പിടികിട്ടാപ്പുള്ളി വാറണ്ട് പ്രകാരം വളവനങ്ങാടിയിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കാട്ടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അബ്ദുൾ സലാം കാട്ടൂർ, വലപ്പാട്, വാടാനപ്പള്ളി, കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലായി ആറ് തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. കാട്ടൂർ പോലീസ് സ്റ്റേഷൻ . ജി എസ് ഐ അസ്സീസ് എം കെ, ജി എ എസ് ഐ ധനേഷ് സി ജി, ജി എസ് സി പി ഒ സിജു ടി സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

നാനൂറിൽ പരം വിഭവങ്ങളുമായി നാട്ടിക എസ്. എൻ കോളേജിലെ ഭക്ഷ്യ മേള.

murali

അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍: അഭിമാനത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ്.

murali

അഞ്ഞൂർ പാർക്കാടി പൂരാഘോഷം വർണാഭമായി.

murali
error: Content is protected !!