NCT
KeralaNewsThrissur News

ലൈംഗിക അതിക്രമ കേസിൽ പ്രതിക്ക് 59 വർഷം 3 മാസം തടവും, 90,000/- രൂപ പിഴയും ശിക്ഷ വിധിച്ചു.

വടക്കാഞ്ചേരി  : ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ചെറുതുരുത്തി ഇരട്ടകുളം സ്വദേശിയായ ചേരികല്ലിന്മേൽ വീട്ടിൽ അബ്ദുൾ റഹിമാൻ (36) എന്നയാളെ വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യആർ. മിനി 59 വർഷം 3 മാസം കഠിനതടവും 90,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 23 മാസം അധിക തടവ് അനുഭവിക്കണം.

2024 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കുട്ടിയെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടി അന്നേ ദിവസം വീട്ടുകാരോട് പറഞ്ഞ വിവരം വടക്കാഞ്ചേരി പോലീസിന് കൈമാറിയതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിസ്മിത രേഖപ്പെടുത്തിയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ റിജിൻ. എം. തോമസ് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി അന്വേഷണം പൂർത്തിയാക്കി പ്രതിയ്ക്കെതിരെ കുറ്റപത്രം സമർപ്പിയ്ക്കുകയും ചെയ്തു.

സബ് ഇൻസ്‌പെക്ടർ പ്രദീപ്‌. പി. വി അന്വേഷണത്തിൽ സഹായിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസർക്യൂട്ടർ അഡ്വക്കേറ്റ് . E. A. സീനത്ത് ഹാജരായി. ലൈസൺ ഓഫീസർ GASI ഗീത P R, സിവിൽ പോലീസ് ഓഫീസർമാരായ സിറിൽ, രെജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Related posts

വാടാനപ്പള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

murali

ചേറ്റുവയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായി.

murali

വധശ്രമകേസിലെ കേസിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

murali
error: Content is protected !!