ഒല്ലൂർ : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന റൗഡിയായ കൊഴുക്കുള്ളി ദേശത്ത്, കളപ്പുരക്കൽ വീട്ടിൽ ഇതിഹാസിനെയാണ് (20), ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇ ആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.
6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ 24.12.2025 തീയതി തൃശ്ശൂർ ജില്ലയിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് ഇതിഹാസിനെ കുട്ടനെല്ലൂർ ഹൈ ലൈറ്റ് മാളിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്.
ഇതിഹാസ് മണ്ണുത്തി പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസും രണ്ട് അടിപിടി കേസും ഉൾപ്പെടെ 4 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഒല്ലൂർ ഇൻസ്‌പെക്ടർ ഇ ആർ ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ പി വി വരുൺ, സിവിൽ പോലീസ് ഓഫീസർ മാരായ കെ എൻ നിരാജ്മോൻ, പി പി അജിത് എന്നിവരാണ് ഉണ്ടായിരുന്നത്.
