NCT
KeralaNewsThrissur News

യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കുന്നംകുളം : പഴഞ്ഞി കോട്ടോലില്‍ 28കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഴഞ്ഞി കോട്ടോല്‍ സ്വദേശി കാടാമ്പുള്ളി വീട്ടില്‍ ഗണേശന്റെ ഭാര്യ 28 വയസ്സുള്ള മനീഷയാണ് വീട്ടിലെ മുറിയിൽ കെട്ടി തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.

കെട്ടഴിച്ച് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമല്ല.കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കുന്ന മൃതദേഹം സംസ്‌കരിക്കും.

ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, ☎️ : 0471-2552056.

Related posts

ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാൻ വ്യാജ വെബ് സൈറ്റ് ലിങ്ക് അയച്ചും, ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തെന്ന സന്ദേശം അയച്ചും തട്ടിപ്പ് നടത്തിയ 3 പ്രതികൾ അറസ്റ്റിൽ.

murali

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടുകയറി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; താന്ന്യം സ്വദേശിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

സി പി സാലിഹിൻ്റെ പാടത്ത് വിളഞ്ഞത് നൂറ് മേനി കാരുണ്യം; മന്ത്രി കെ രാജൻ.

murali
error: Content is protected !!