NCT
KeralaNewsThrissur News

64-ാമതു സംസ്ഥാന സ്കൂൾ കലോത്സവം : സ്വർണ്ണക്കപ്പിന് വലപ്പാട് ഗവ. ഹൈസ്കൂളിൽ പ്രൗഢോജ്വല സ്വീകരണം നൽകി.

തൃപ്രയാർ :  64-ാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്കുള്ള സ്വർണ്ണക്കപ്പിന് വലപ്പാട് ഗവ. ഹൈസ്കൂളിൽ സ്വീകരണം നൽകി. ദേശീയ പാതയിലൂടെ എത്തിയ സ്വർണ്ണകപ്പു യാത്രയെ കോതകുളത്തു നിന്ന് വർണാഭമായ വരവേൽപ്പാണ് നൽകിയത്.

സംസ്ഥാന കലോത്സവത്തിൽ വലപ്പാട് സ്കൂളിൽ നിന്ന് പങ്കെടുക്കുന്ന വട്ടപ്പാട്ട്, കോൽക്കളിയടക്കമുള്ള ഇനങ്ങൾ അവതരിപ്പിച്ചും എസ്.പി.സി.എൻ.സി സി, സ്കൗട്ട് ഗൈഡ്, എൻ.എൻ.എസ് ബാൻ്റ് -ചെണ്ടമേളങ്ങൾ എന്നിവയുടെ അകമ്പടിയിൽ ആനയിച്ച് സമ്മേളന വേദിയിലെത്തിച്ചു. സ്വീകരണ സമ്മേളനം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. മോഹനൻ അധ്യക്ഷതവഹിച്ചു. എ.ഇ.ഒ. കെ.വി. അമ്പിളി ആമുഖ പ്രഭാഷണം നടത്തി.

ജനപ്രതിനിധികളായ സി.എം. നൗഷാദ്,പി.ഐ. സജിത, അമൽ.ടി. പ്രേമൻ, ഷാമില സലീം,ഷഹർബാൻ, പി.ടി.എ. പ്രസിഡൻ്റ് ഷെഫീക് വലപ്പാട്, എസ്.എം.സി. ചെയർപേഴ്സൺ സരിത രാജു, വികസന സമിതി കൺവീനർ ശ്രീജ മൗസമി, എച്ച്.എം. ഫോറം കൺവീനർ ഷാജി ജോർജ്, ഒഎസ്.എ സെക്രട്ടറി ആർ. ഐ.സക്കറിയ, സ്വാഗത സംഘംജനറൽ കൺവീനർ പി.എസ്. സാവിത്രി, പ്രധാന അധ്യാപിക ടി.ജി. ഷീജ എന്നിവർ പങ്കെടുത്തു.

Related posts

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

murali

സൈബർ തട്ടിപ്പിലൂടെ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശിയായ റിട്ട. അദ്ധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

murali

മോട്ടോർ സൈക്കിൾ മോഷ്ടിച്ചയാളെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!