NCT
KeralaNewsThrissur News

സി ഐ ടി യു നേതൃത്വത്തിൽ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാർ നടപ്പിലാക്കിയ തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി ഐ ടി യു നേതൃത്വത്തിൽ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി ഐ ടി യു ജില്ല പ്രസിഡണ്ട് സഖാവ് കെ കെ രാമചന്ദ്രൻ എം എൽ എ ഉത്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ലതചന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എ വി ചന്ദ്രൻ, എം കെ അശോകൻ, ഏരിയ പ്രസിഡണ്ട് സി ഡി സിജിത്ത് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ എ ഗോപി സ്വാഗതവും മാള ഏരിയ സെക്രട്ടറി കെ വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Related posts

പെരിഞ്ഞനത്തെ ഭക്ഷ്യവിഷബാധ : ഭക്ഷണ സാമ്പിൾ ശേഖരിക്കാനായില്ല.

murali

ചാവക്കാട് വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ ആൾ അറസ്റ്റിൽ.

murali

പണം വെച്ച് ചീട്ടു കളിച്ച പതിനാറാംഗസംഘം പോലീസിന്റെ പിടിയിലായി.

murali
error: Content is protected !!