എരുമപ്പെട്ടി : പോക്സോ കേസിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങി ആറോളം സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ് പിന്നീട് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നടന്ന പോക്സോ കേസ് പ്രതിയായ കടങ്ങോട് തെക്കുമുറി സ്വദേശിയായ മാനമ്പുള്ളി വീട്ടിൽ ശ്രീജിത്ത്, (25) എന്നയാളെയാണ് എരുമപ്പെട്ടി പോലീസ് പിടികൂടിയത്.
എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ 2023 വർഷത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് തടവിലിരിക്കെ കോടതിയിൽ നിന്നും ജാമ്യം നേടി ഇറങ്ങിയതായിരുന്നു പ്രതി. പിന്നീട് പ്രതി ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് കന്യാകുമാരി ജില്ലയിലെ അരുമനൈ, സേലം, തെലുങ്കാനാ, ഗോവ, വയനാട് എന്നിവിടങ്ങളിൽ മാറി, മാറി ഒളിവിൽ പോയി താമസിച്ചു വന്നിരികയായിരുന്നു.
എരുമപ്പെട്ടി പോലീസ് ഇൻസ്പെക്ടർ എസ് അനീഷ്കുമാർ ൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ വയനാട്ടിലെ ഒളിതാവളത്തിൽ നിന്നും അതിവിദഗ്ധമായി പിടികൂടുകയായിരുന്നു. പ്രതി നേപ്പാളിലേക്ക് കടന്ന് ഒളിവിൽ പോയി താമസിക്കുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നുവെന്നും അന്വേഷണത്തിൽ നിന്നു്ം വ്യക്തമായി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്ത് ജയിലിൽ പാർപ്പിച്ചു. പ്രതിയെ പിടികൂടിയ സംഘത്തിൽ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനീഷ്‌കുമാർ. എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്, എൽദോ, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു
