NCT
KeralaNewsThrissur News

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവതി മരിച്ചു.

ഗുരുവായൂർ : ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവതി മരിച്ചു. ചാവക്കാട് തെക്കഞ്ചേരി അമ്പലത്തു വീട്ടിൽ ഹനീഫയുടെ മകളും വെളിയംങ്കോട് സ്വദേശി റഫീഖിന്റെ ഭാര്യയുമായ അജി എന്ന റൂസീന (36) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ ഗുരുവായൂരിൽ വെച്ചായിരുന്നു അപകടം.

മണത്തല നേർച്ച കണ്ട് ഭർത്താവിനൊപ്പം ബൈക്കിൽ താമസസ്ഥലമായ ഗുരുവായൂരിലേക്ക് പോകുന്നതിനിടെ തെക്കേ നടയിലെ സുരഭി ഹാളിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. റോഡിൽ പരിക്കേറ്റ കിടന്ന ഇരുവരെയും പോലീസ് എത്തി ആംബുലൻസ് വരുത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

ഗുരുതരമായ പരിക്കേറ്റ റൂസീനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റഫീക്കിന് കയ്യിൽ പരിക്കുണ്ട്. സഹോദരന്മാർ : ഷാജി (ഡ്രൈവർ), ബാബു അൻസാർ (അബുദാബി

Related posts

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയിൽ കൊടുങ്ങല്ലൂരിൽ അതിമാരക സിന്തറ്റിക് ലഹരിയുമായി യുവാവ് പിടിയിൽ.

murali

ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണ നിവേദ്യ കിണ്ണം.

murali

തൃപ്രയാറിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!