NCT
KeralaNewsThrissur News

എം.ഡി.എം.എയുമായി ചൂലൂർ സ്വദേശി പിടിയിലായി.

കൈപ്പമംഗലം : വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്താനായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ചൂലൂർ ദേശം വലിയകത്ത് വീട്ടിൽ മുഹമ്മദ് ജാസിം (27) എന്നയാളാണ് പിടിയിലായത്.

ശനിയാഴ്ച വൈകിട്ട് 4.30-ഓടെ കൈപ്പമംഗലം എൽ.ബി.എസ് ഉന്നതിക്ക് സമീപം വെച്ചാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 JJ ACT) കൂടി കൂട്ടിച്ചേർത്ത് കേസെടുത്തു. നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഋഷി പ്രസാദ് , ജി എ എസ് ഐ വിപിൻ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിനോജ്, ഡാൻസാഫ് അംഗങ്ങളായ ജി എസ് ഐ പ്രദീപ്, ജി എ എസ് ഐ ലിജു ഇയ്യാനി,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു, സിവില്‍ പോലീസ് ഓഫീസര്‍ സുർജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട പ്രതാപനെ ജയിലിലാക്കി.

murali

വീട്ടമ്മ ഷോക്കേറ്റ് മരിച്ചു.

murali

ഇന്ത്യൻ കോസ്റ്റ് ഗാർഡും ഫിഷറീസ് സ്റ്റേഷൻ അഴിക്കോടും സംയുക്തമായി കടൽസുരക്ഷ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

murali
error: Content is protected !!