NCT
KeralaNewsThrissur News

ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു.

കുന്നംകുളം : പെരുമ്പിലാവിലെ ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. ചാലിശേരി സ്വദേശികളായ വൈഷ്ണവ് (25), വിഷ്ണു (30), എടപ്പാള്‍ സ്വദേശി വിജില്‍ (29) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതികളായ ലിഷോയ്, നിഖില്‍, ബാദുഷ ഇവരുടെ സുഹൃത്തായ അര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിച്ചത്. ബുധനാഴ്ച രാത്രി  പെരുമ്പിലാവിലെ കെ.ആര്‍ ബാറിലായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി കുന്നംകുളം പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Related posts

കുവൈത്ത് തൊഴിലാളി ക്യാമ്പിലെ തീപിടിത്തം; ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്.

murali

എടവിലങ്ങിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക്.

murali

പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു.

murali
error: Content is protected !!