NCT
KeralaNewsThrissur News

മണ്ണുത്തിയിൽ നിന്നും 240 ഗ്രാം എംഡിഎംഎ യുമായി ഒരാൾ ഡാൻസാഫ് സ്ക്വാഡിൻെറ പിടിയിൽ.

മണ്ണുത്തിയിൽ 240 ഗ്രാം എം ഡി എം എ യുമായി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കറുവട്ട സ്വദേശിയായ പറങ്കമൂട്ടിൽ തെക്കേതിൽ വീട്ടിൽ ശ്രീജിത്ത് (23) നെയാണ് തൃശൂർ സിറ്റി കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസ് ൻെറ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

5.3.2026 ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ  ഷിബുവിന്റെ മേൽനോട്ടത്തിൽ നടത്തിയ രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ഡാൻസാഫ് സബ് ഇൻസ്പെക്ടർ കെ.വി വിജിത്തും സംഘവും ചേർന്ന് പ്രതിയെ പിടികൂടി എംഡിഎംഎ പിടിച്ചെടുത്തത്.

ബാംഗളൂരിൽ നിന്നും തൃശ്ശൂർ ജില്ലയിലേക്ക് രാസലഹരി കടത്തി വിൽപ്പന നടത്തുന്നതിനായി എത്തിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടികൂടിയ എംഡിഎംഎയ്ക്ക് അനധികൃത വിപണിയിൽ ഏകദേശം 10 മുതൽ 12 ലക്ഷം രൂപ വരെ വില വരുമെന്നാണ് കണക്കാക്കുന്നത്.

പ്രതിക്കെതിരെ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം പുരോഗമിച്ചുവരുന്നു. രാസലഹരി ശൃംഖലയുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളുടെ പങ്കാളിത്തം സംബന്ധിച്ചും അന്വേഷണം തുടരുന്നതാണ്.

Related posts

പുഴയിൽ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.

murali

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ  പ്രതികൾ അറസ്റ്റിൽ.

murali

നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

murali
error: Content is protected !!